പെണ്ണ്..

പെണ്ണേ..

നീ ചിരിക്കരുത്..

വാതിലിന്റെ മറവിൽ നിന്നും

പുറത്തു വരരുത്…

കണ്ണുകൾ തറയിൽ നിന്നുയരരുത്..

ഉറക്കെ സംസാരിക്കരുത്..

ഇവിടെ നിന്നെ സംരക്ഷിക്കാൻ..

നിയമ സംഹിതകൾ ഇല്ല…

നിനക്കായ് ഉറക്കെ സംസാരിക്കാൻ

നട്ടെല്ലുള്ള യുവത്വമില്ല…

ഇത് സ്വതന്ത്ര ഭാരതമാണ്‌..!!!

ഇവിടെ ഇങ്ങനെയാണ്..!!!


(ഇരു മിഴികൾ)

എന്റെ ലോകം

ഞാനൊന്നു ചോദിക്കട്ടെ…

നമുക്ക് ചുറ്റുമുള്ള ലോകം എത്ര വലുതാണ്..!!!

എന്നിട്ടും..,

നാം ഓരോരുത്തരുടെയും ലോകം എങ്ങനെ ഇത്ര ചെറുതായത്‌..!!

നീ അറിയാതെ നിനക്കു പിന്നിൽ

നടക്കാനാണെനിക്ക്‌ ഇഷ്ടം…

കത്തിയെരിയുന്ന വെയിലിൽ

നിനക്ക് തണലായി…

കോരിച്ചൊരിയുന്ന മഴയത്ത്

കുടയായി…

എന്നും നിന്റെ മാത്രമായി…

നിന്റെ കൂടെ….

എല്ലാം പറയാൻ മറന്നു പോയ

സ്വപ്നത്തിന്റെ ബാക്കിപത്രം മാത്രം!!..

രഹസ്യം…


എന്റെ മനസ്സ് ഒരു പുസ്തകം

ആയിരുന്നെങ്കിൽ നിനക്കത്

വായിക്കാൻ തരാമായിരുന്നൂ..

എന്റെ ജന്മ രഹസ്യം നിനക്കായ്

പരിഭാഷപ്പെടുത്തട്ടെ..

എന്റെ ഉടൽ ചുറ്റി പിണഞ്ഞ്

കാലടികളെ മണ്ണിൽ നിന്ന് പറിച്ചെറിഞ്ഞ്

എന്റെ വേരുകളെ കടപുഴക്കി

വിട്ടൊരു മഹാസത്യം

മണ്ണരിക്കുന്ന മഴയുടെ നുളച്ചിലുകളിൽ

നഷ്ടമായ ചുവപ്പു നാട

മഴ തുള്ളികളിൽ നിന്നു കണ്ണുനീർ

പിരിയാതെ നിൽക്കട്ടെ..

ജാതകത്തിന്റെ ചാരത്തിൽ നിന്നും

ഇണപ്പക്ഷി പറന്നകന്നു..

ഒന്നുമില്ലാത്ത ഒരുവൾക്ക്

ആരെന്നു പേരിടും?..

രണ്ടുമല്ലാത്തോരുവൾടെ നെഞ്ചിലെ

തീ കാണുക..

ഞാൻ വരേണ്യയോ..വർജ്ജിക്കപ്പെട്ടവളോ

നീചയായ്‌ മുദ്ര കുത്തപെടുമ്പോൾ

ഞാൻ എന്തിന് കോപാകുലയാകണം?..

ഇവിടെ എന്നെ തളച്ചിടാൻ ആകില്ല

മതിൽക്കെട്ടിനോ.. ചങ്ങലയ്ക്കോ..


(ഇരുമിഴികൾ)

അറിയാതെ ഒരു പ്രണയം..

വെയിൽ ചായും നേരം

നിഴൽ പോലെൻ മുന്നിൽ

മധു തേടി എത്തുന്നതാരോ..

കരിമുകിലിൻ മറവിൽ

മഴ ഏകും കുളിരിൽ

ചിരകാൽ പൊതിയുന്നതാരോ..

തീരങ്ങളിൽ പതിയും

മണൽ പാടുകളിൽ

തേടും ചിത്രമാരുടെതാവാം..

കവിളുകളിൽ പതിയും

മിഴിനീരിൻ നനവാൽ

അറിയാതെ മറയുന്നതെന്തെ..

ചിരി ഏകും നിറവിൽ

കൊതിയോടെ ഓർക്കും

മിഴികൾ ഇന്നാരുടെതാവാം..

പുലരിയുടെ തെളിവിൽ

അറിയാതെ ഒഴുകും

വരികൾ ഇന്നാറുടെതാവാം..

അറിയില്ല മിഴിയിൽ

അലിയുന്ന നൊമ്പരം

ചിറകുകൾ നീർത്തുന്നതാകാം..


(ഇരുമിഴികൾ)

Design a site like this with WordPress.com
Get started