വെയിൽ ചായും നേരം
നിഴൽ പോലെൻ മുന്നിൽ
മധു തേടി എത്തുന്നതാരോ..
കരിമുകിലിൻ മറവിൽ
മഴ ഏകും കുളിരിൽ
ചിരകാൽ പൊതിയുന്നതാരോ..
തീരങ്ങളിൽ പതിയും
മണൽ പാടുകളിൽ
തേടും ചിത്രമാരുടെതാവാം..
കവിളുകളിൽ പതിയും
മിഴിനീരിൻ നനവാൽ
അറിയാതെ മറയുന്നതെന്തെ..
ചിരി ഏകും നിറവിൽ
കൊതിയോടെ ഓർക്കും
മിഴികൾ ഇന്നാരുടെതാവാം..
പുലരിയുടെ തെളിവിൽ
അറിയാതെ ഒഴുകും
വരികൾ ഇന്നാറുടെതാവാം..
അറിയില്ല മിഴിയിൽ
അലിയുന്ന നൊമ്പരം
ചിറകുകൾ നീർത്തുന്നതാകാം..
(ഇരുമിഴികൾ)
