രഹസ്യം…


എന്റെ മനസ്സ് ഒരു പുസ്തകം

ആയിരുന്നെങ്കിൽ നിനക്കത്

വായിക്കാൻ തരാമായിരുന്നൂ..

എന്റെ ജന്മ രഹസ്യം നിനക്കായ്

പരിഭാഷപ്പെടുത്തട്ടെ..

എന്റെ ഉടൽ ചുറ്റി പിണഞ്ഞ്

കാലടികളെ മണ്ണിൽ നിന്ന് പറിച്ചെറിഞ്ഞ്

എന്റെ വേരുകളെ കടപുഴക്കി

വിട്ടൊരു മഹാസത്യം

മണ്ണരിക്കുന്ന മഴയുടെ നുളച്ചിലുകളിൽ

നഷ്ടമായ ചുവപ്പു നാട

മഴ തുള്ളികളിൽ നിന്നു കണ്ണുനീർ

പിരിയാതെ നിൽക്കട്ടെ..

ജാതകത്തിന്റെ ചാരത്തിൽ നിന്നും

ഇണപ്പക്ഷി പറന്നകന്നു..

ഒന്നുമില്ലാത്ത ഒരുവൾക്ക്

ആരെന്നു പേരിടും?..

രണ്ടുമല്ലാത്തോരുവൾടെ നെഞ്ചിലെ

തീ കാണുക..

ഞാൻ വരേണ്യയോ..വർജ്ജിക്കപ്പെട്ടവളോ

നീചയായ്‌ മുദ്ര കുത്തപെടുമ്പോൾ

ഞാൻ എന്തിന് കോപാകുലയാകണം?..

ഇവിടെ എന്നെ തളച്ചിടാൻ ആകില്ല

മതിൽക്കെട്ടിനോ.. ചങ്ങലയ്ക്കോ..


(ഇരുമിഴികൾ)

Published by ഇരു മിഴികൾ

ഭ്രാന്തി എന്ന് മുദ്ര കുത്തപ്പെട്ടവളുടെ തൂലികയിൽ പിറന്ന വരികളുടെ വെളിപ്പെടുത്തൽ..

4 thoughts on “രഹസ്യം…

Leave a reply to Aarunya Cancel reply

Design a site like this with WordPress.com
Get started